ചെല്ലക്കാട് സെന്റ് തോമസ് സ്കൂളിൽ ലഹരിവിരുദ്ധ ജാഗ്രതാസംഗമം സംഘടിപ്പിച്ചു
1539122
Thursday, April 3, 2025 3:46 AM IST
റാന്നി: ചെല്ലക്കാട് സെന്റ് തോമസ് എൽപി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധ ജാഗ്രതാ സംഗമം സംഘടിപ്പിച്ചു.
പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി ഉദ്ഘാടനം ചെയ്തു. എക്സൈസ് റാന്നി റേഞ്ച് ഇൻസ്പെക്ടർ എസ്. ബൈജു ലഹരി വിരുദ്ധ സന്ദേശം നൽകി. യുവ കവിയും സ്കൂൾ പൂർവ വിദ്യാർഥിയുമായ ജിനു മുഖ്യാതിഥിയായിരുന്നു.
ഗ്രാമപഞ്ചായത്തംഗങ്ങളായ ജിജി വർഗീസ്, ഷൈനി പി. മാത്യു , മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് കുറിയാക്കോസ്, കുടുംബശ്രീ സിഡിഎസ് അംഗം രജനി മാത്യു, സ്കൂൾ അധ്യാപകരായ സുനി റേച്ചൽ ജേക്കബ്, ഷൈനി തോമസ്, രേണു തങ്കപ്പൻ, ഇ.ടി. അനിത, ഗീതു അജയൻ, മഹിള സമഖ്യ സൊസൈറ്റി കോ -ഓർഡിനേറ്റർ അമ്പിളി രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പ്രധാനാധ്യാപിക അനില ടി. ചെറിയാൻ സ്വാഗതവും പിടിഎ പ്രസിഡന്റ് ടിനോ കെ. തോമസ് നന്ദിയും പറഞ്ഞു. തുടർന്ന് ലഹരി വിരുദ്ധ ദീപം തെളിയിച്ചു. ലഹരിക്കെതിരായ കുട്ടികളുടെ വിവിധ കലാ പരിപാടികളും നടത്തി.