റാന്നി ബിആർസിയിൽ ഓട്ടിസം അവബോധ ദിനാചരണം നടത്തി
1539123
Thursday, April 3, 2025 3:46 AM IST
റാന്നി: സാമൂഹിക ഉൾച്ചേർക്കലിന്റെ ഭാഗമായി റാന്നി ബിആർസി ഓട്ടിസം അവബോധ ദിനാചരണം നടത്തി. റാന്നി പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം ഓട്ടിസം സെന്ററിൽ നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു.
റാന്നി ബിപിസി ഷാജി എ. സലാം അധ്യക്ഷത വഹിച്ചു. സംസ്ഥാന കാർഷിക അവാർഡ് ജേതാവും കഴഞ്ചേരി ബിആർസിയിലെ സ്പെഷ്യൽ എഡ്യുക്കേറ്ററുമായ പ്രിയ പി. നായർ മുഖ്യ പ്രഭാഷണം നടത്തി. സോണിയ മോൾ ജോസഫ് ഓട്ടിസം അവബോധ ദിനാചരണത്തിന്റെ പ്രസക്തിയും സന്ദേശവും ഉൾക്കൊള്ളിച്ച് വിശദമായ ക്ലാസെടുത്തു.
സ്പെഷൽ എഡ്യുക്കേറ്റർമാരായ ആർ. രാജശ്രീ, ആർ.എൽ. ലിജി, ഹിമ മോൾ സേവ്യർ, വി.ആർ. വിഞ്ചു, റജീന ബീഗം എന്നിവർ പ്രസംഗിച്ചു.