കോയിപ്രം ഗ്രാമപഞ്ചായത്തിനും സന്പൂർണ ശുചിത്വ പദവി
1539111
Thursday, April 3, 2025 3:34 AM IST
പുല്ലാട്: മാലിന്യമുക്ത നവകേരളം ജനകീയ കാന്പെയ്ന്റെ ഭാഗമായി കോയിപ്രം ഗ്രാമപഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. വൈസ് പ്രസിഡന്റ് റെനി രാജു കുഴിക്കാല ശുചിത്വ പ്രഖ്യാപനം നടത്തി.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.എം. റോസ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. ജയപ്രകാശ് ശുചിത്വ കാന്പെയ്നുമായി ബന്ധപ്പെട്ട പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
പ്രസിഡന്റ് പി. സുജാത, അംഗങ്ങളായ ബിജു വർക്കി, ഉണ്ണികൃഷണൻ, ഓമനക്കുട്ടൻ, ആൻ മണിയാറ്റ്, സിന്ധു ലക്ഷ്മി, അനില കുമാരി, മുകേഷ് മുരളി,അസിസ്റ്റന്റ് സെക്രട്ടറി രാജേഷ് തമ്പി, സിഡിഎസ് ചെയർപേർസൺ ചന്ദ്രിക മുരളി തുടങ്ങിയവർ പ്രസംഗിച്ചു.