ഇവാന്‍ജലിക്കല്‍ വിദ്യാര്‍ഥി സമ്മേളനം ഇന്ന് ആരംഭിക്കും
1538806
Wednesday, April 2, 2025 3:48 AM IST
തിരുവല്ല: സെന്റ് തോമസ് ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്‍ഡ്യ സണ്ഡേസ്കൂള് പ്രവര്‍ത്തന ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ നാലു മുതല്‍ 17 വയസു വരെയുള്ള വിദ്യാര്‍ഥികള്‍ക്കായുള്ള സമ്മേളനം ഇന്നു മുതല്‍ അഞ്ചുവരെ തിരുവല്ലാ ഇവാന്‍ജലിക്കല്‍ സഭാ ആസ്ഥാനത്ത് സെന്‍ട്രല്‍ ചാപ്പലില്‍ നടക്കും.
ഇന്ന് വൈകുന്നേരം നാലിന് പ്രിസൈഡിംഗ് ബിഷപ് ഡോ. തോമസ് ഏബ്രഹാം സമ്മേളനം ഉദ്ഘാടനം ചെയ്യും. ബിഷപ് ഡോ. ഏബ്രഹാം ചാക്കോ അധ്യക്ഷത വഹിക്കും. സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോര്‍ജ്, വൈദിക ട്രസ്റ്റി റവ. പി.ടി മാത്യു,
സണ്ഡേസ്കൂള് പ്രവര്‍ത്തന ബോര്‍ഡ് വൈസ് പ്രസിഡന്റ് റവ. ശമുവേല്‍ മാത്യു, സെക്രട്ടറി റവ. സജി ഏബ്രഹാം, റവ. സി.പി. മര്‍ക്കോസ്, റവ. അനിഷ് തോമസ് ജോൺ, മിഷനറിമാര്‍ തുടങ്ങിയവര്ക്ലാസുകള്ക്കും, പഠനങ്ങള്‍ക്കും നേതൃത്വം നല്‍കും. നാളെ രാവിലെ 10.30 മുതല്‍ നടത്തുന്ന ലഹരി വിരുദ്ധ സെമിനാറിന് പത്തനംതിട്ട എഎസ്പി ആർ. ബിനു നേതൃത്വം നല്‍കും.
നാലിനു രാവിലെ പത്ത് മുതല്‍ സണ്ഡേസ്കൂള് അധ്യാപക സമ്മേളനവും, ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ട കുട്ടികളുടെ സമ്മേളനവും നടക്കും. അഞ്ചിനു രാവിലെ 11ന് സമാപന സമ്മേളനത്തില്‍ ബിഷപ് ഡോ. ഏബ്രഹാം ചാക്കോ സമാപന സന്ദേശം നല്‍കും.