കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മാലിന്യമുക്തമായി
1538802
Wednesday, April 2, 2025 3:48 AM IST
മല്ലപ്പള്ളി : കല്ലൂപ്പാറയെ മാലിന്യമുക്ത ഗ്രാമപഞ്ചായത്തായി വൈസ് പ്രസിഡന്റ് എബി മേക്കരിക്കാട്ട് പ്രഖ്യാപിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഒന്നാമതായി സമ്പൂര്‍ണ ശുചത്വ പഞ്ചായത്ത് എന്ന നേട്ടം കൈവരിച്ചത് കല്ലൂപ്പാറ പഞ്ചായത്താണ് യോഗത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ മനുഭായി മോഹന്‍ അധ്യക്ഷത വഹിച്ചു.
2023 മാര്‍ച്ച് മുതല്‍ 2025 മാര്‍ച്ച് വരെയുള്ള പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി പി. നന്ദകുമാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങളായ റെജി ചാക്കോ, സൂസന് തോംസണ്‍, ചെറിയാന് മണ്ണഞ്ചേരി, ലൈസമ്മ സോമർ, റ്റി.റ്റി. മനു, സിഡിഎസ് ചെയര്‍പേഴ്സണ്‍ ജോളി തോമസ്, കണ്‍സോര്‍ഷ്യം സെക്രട്ടറി സിന്ധു, ഹരിത കേരള മിഷന് ആർ. പി പാര്ത്ഥന് തുടങ്ങിയവര്‍ പ്രസംഗിച്ചു.