ഉദ്ഘാടനം നടത്തി
1538813
Wednesday, April 2, 2025 3:50 AM IST
ഓമല്ലൂർ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-2026 സാമ്പത്തിക വര്‍ഷത്തെ പ്രവൃത്തികളുടെ ഓമല്ലൂര്‍ പഞ്ചായത്തുതല ഉദ്ഘാടനം കളക്ടര്‍ എസ് പ്രേം കൃഷ്ണന് നിര്‍വഹിച്ചു. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദേവി, അംഗം ശ്രീവിദ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്മിതാ സുരേഷ്, സ്ഥിരം സമിതി അംഗം സാലി തോമസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ കെ ഇ വിനോദ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
ഇരവിപേരൂർ: ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ 2025-26 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷ ജിജി മാത്യു നിര്‍വഹിച്ചു. മുട്ടാച്ചുചാലിനു സമീപമുള്ള ഒരേക്കര്‍ സ്ഥലത്ത് മംഗള ഇനത്തില്‍ പെട്ട 1000 കമുകിന് തൈകള്‍ നട്ടു. ജൈവ വൈവിധ്യ പരിപാലനത്തില്‍ നിന്നും രണ്ട് ലക്ഷം രൂപയാണ് പദ്ധതിക്ക് വിനിയോഗിച്ചിത്.
500 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണ് പ്രവൃത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍പിള്ള അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അമ്മിണി ചാക്കോ, എം. എസ്. മോഹനൻ, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മിനി തുടങ്ങിയവര്‍ പങ്കെടുത്തു.