യുഡിഎഫ് രാപകല്‍ സമരം നാലിന്
1538795
Wednesday, April 2, 2025 3:36 AM IST
പത്തനംതിട്ട: തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചുകൊണ്ടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നാല്, അഞ്ച് തീയതികളില്‍ യുഡിഎഫ് ആറന്മുള നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാപകല്‍ സമരം സംഘടിപ്പിക്കും.
സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നാലിനു വൈകുന്നേരം നാലിന് പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു പറമ്പില്‍ നിര്‍വഹിക്കും. ആറന്മുളയില് കെപിസിസി അംഗം കെ. ശിവദാസന്‍ നായരും കോഴഞ്ചേരിയില്‍ കെപിസിസി അംഗം പി. മോഹന്‍ രാജും ഓമല്ലൂരില്‍ യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ ജോണ്സണ് വിളവിനാലും കുളനടയില്‍ നിയോജകമണ്ഡലം ചെയര്മാന് ടി. എം. ഹമീദും കോയിപ്രത്ത് കെപിസിസി നിര്‍വാഹക സമിതി അംഗം ജോര്‍ജജ് മാമ്മന്‍ കൊണ്ടൂരും തോട്ടപ്പുഴശേരിയില്‍ കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമലയും ഇരവിപേരൂരില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോണ്‍ കെ മാത്യൂസും,
ഇലന്തൂരില്‍ ആര്‍എസപി നേതവ് തോമസ് ജോസഫും മല്ലപ്പുഴശേരിയില്‍ എഐസിസി അംഗം മാലേത്ത് സരളാദേവിയും ചെന്നീര്‍ക്കരയില്‍ കോണ്‍ഗ്രസ് പത്തനംതിട്ട ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യുസാം, മെഴുവേലി യില്‍ ആറന്മുള ബ്ലോക്ക് പ്രസിഡന്റ് കെ. ശിവപ്രസാദും നാരങ്ങാനത്ത് ഡിസിസി ജനറല്‍ സെക്രട്ടറി കെ. ജാസിംകുട്ടിയും സമരം ഉദ്ഘാടനം ചെയ്യും.
കോന്നി: തദ്ദേശസ്ഥാപനങ്ങള്‍ക്ക് പദ്ധതി നടപ്പിലാക്കാന്‍ പദ്ധതി വിഹിതം നല്‍കാതെയും അമിതമായ നികുതിഭാരം അടിച്ചേല്പിക്കുകയും ചെയ്യുന്ന ഇടതു മുന്നണി ഗവണ്മെന്റിന്റെ സമീപനത്തിനെതിരേ യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം നാലിന് കോന്നിയില്‍ രാപകല്‍ സമരം നടത്തുന്നതിനു മണ്ഡലം യോഗം തീരുമാനിച്ചു.
യുഡിഎഫ് മണ്ഡലം ചെയര്മാന് പ്രവീണ്‍ പ്ലാവിളയില്‍ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു.
അബ്ദുള്‍ മുത്തലിഫ്, രാജന് പുതുവേലിൽ, രവി പിള്ള, ബാബു വെമ്മേലിൽ, സി. കെ ലാലു, പ്രകാശ് പേരങ്ങാട്ട്, രാജി ദിനേശ്, ജോണ്‍ വട്ടപ്പാറ, കെ.ജി ജോസ്, അബ്ദുള്‍ റഷീദ് എന്നിവര്‍ പ്രസംഗിച്ചു.