സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു
1538814
Wednesday, April 2, 2025 3:50 AM IST
തിരുവല്ല: ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂളും ആല്‍ഫ ഫുട്ബോള്‍ അക്കാഡമി തിരുവല്ലയും സംയുക്തമായി ആരംഭിച്ച ഡിബി ആല്‍ഫ സ്പോര്‍ട്സ് അക്കാഡമിയുടെ സമ്മര്‍ കോച്ചിംഗ് ക്യാമ്പ് ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ പത്തനംതിട്ട ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറി ജോയി പൗലോസ് ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ ഹെഡമിസ്ട്രസ് എസ്. ലത അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ്, ശിവകുമാർ, സീനിയര്‍ അധ്യാപിക ജി. രാധിക എന്നിവര്‍ പ്രസംഗിച്ചു. ലഹരിക്കെതിരേയുള്ള പ്രതിജ്ഞയും ചടങ്ങില്‍ ജോയ് പൗലോസ് നിര്‍വഹിച്ചു. എല്ലാദിവസവും രാവിലെ എട്ടു മുതല്‍ 9.30 വരെയാണ് ക്യാമ്പ്.
ക്യാമ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള കുട്ടികള്‍ 9895599389 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഫുട്ബോള്‍, കരാട്ടെ, ചെസ്, കബഡി, ഖോ ഖോ, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലാണ് സമ്മര്‍ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്