കാറ്റിലും മഴയിലും വീട് തകര്‍ന്നു
1538797
Wednesday, April 2, 2025 3:36 AM IST
കോന്നി: കനത്ത മഴയേ തുടര്‍ന്ന് ഉണ്ടായ കാറ്റിലും മഴയിലും തെങ്ങുംകാവ് മുണ്ടക്കല്‍ മുരുപ്പ് വീടിന്റെ ഒരു ഭാഗം തകര്‍ന്നു വീണു. ഇന്നലെ വൈകുന്നേരമാണ് സംഭവം.
പ്രമാടം പഞ്ചായത്ത് ആറാംവാര്‍ഡില്‍ ചരിവുകലായില് സി.കെ. സരസമ്മയുടെ വീടിന്റെ ഒരു മുറിയാണ് പൂര്‍ണമായും തകര്‍ന്നു വീണത്. അപകട സമയത്ത് 72 വയസുള്ള സരസമ്മ മുറിക്കുള്ളില്‍ ഉണ്ടായിരുന്നു.