എന്‍ജിഒ സംഘ് പ്രകടനം നടത്തി
1538812
Wednesday, April 2, 2025 3:50 AM IST
പത്തനംതിട്ട: കേന്ദ്രസര്‍ക്കാര്‍ പങ്കാളിത്ത പെന്‍ഷനു പകരം ഏകീകൃത പെന്ഷന് പദ്ധതി(യുപിഎസ് ) നടപ്പിലാക്കുകയും വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ സ്റ്റാറ്റിയൂട്ടറി പെന്ഷന് പുന സ്ഥാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തിലും പങ്കാളിത്ത പെന്ഷന് പിന്‍വലിച്ച് ഇടതുമുന്നണി സര്‍ക്കാര്‍ വാക്ക് പാലിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാജേഷ്.
ഇടതു സര്ക്കാരിന്റെവാഗ്ദാന ലംഘനത്തിനെതിരേ സംസ്ഥാന വ്യാപകമായി നടന്ന പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയതു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍. ജി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു.വനിതാ വിഭാഗം സംസ്ഥാന കണ്‍വീനര്‍ പി. സി. സിന്ധുമോള്‍, സംസ്ഥാന സമിതി അംഗങ്ങളായ എസ്. ഗിരീഷ്, ജി. അനീഷ്, ജില്ലാ സെക്രട്ടറി എം. രാജേഷ്, ജില്ലാ ട്രഷറര്‍ പി. ആര്. രമേശ് എന്നിവര്‍ പ്രസംഗിച്ചു.