നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ സംഗമം
1538809
Wednesday, April 2, 2025 3:48 AM IST
പത്തനംതിട്ട: ഭിന്നശേഷി നിയമന പേരു പറഞ്ഞ് അധ്യാപക തസ്തികള്‍ക്ക് അംഗീകാരം നല്‍കാത്തത് കടുത്ത അനീതിയെന്ന് കെപിഎസ്ടിഎ. സുപ്രീം കോടതിവിധി എല്ലാവര്ക്കും ബാധകമാക്കാം എന്നിരിക്കേ വിധി നേടിയവര്‍ക്ക് മാത്രമായി നിയമന അംഗീകാരം പരിമിതിപ്പെടുത്തുന്ന സര്‍ക്കാര്‍ നയം നീതി നിഷേധമെന്നും യോഗം വിലയിരുത്തി.
എയ്ഡഡ് മേഖലയില്‍ പുതുതായി നിയമനം ലഭിച്ച മുഴുവന്‍ അധ്യാപകര്‍ക്കും വേതനം ലഭിക്കുന്നതിനായി സംസ്ഥാനതല സമര പരിപാടികള്‍ക്ക് പുറമേ കോടതിയേ സമീപിക്കാനും കണ്‍വന്‍ഷനില്‍ തീരുമാനമായി. സംസ്ഥാന സെക്രട്ടറി പി. എസ.് മനോജ് യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോര്‍ജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ജി. കിഷോര്‍, സംസ്ഥാന നിര്‍വാഹക സമിതി അംഗം എസ്. പ്രേം, കണ്‍വീനര്‍മാരായ ടോമിന് പടിയറ, അമല്‍ സന്തോഷ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.