ടി.കെ. ജയിംസ് രാജിവച്ചു
1538811
Wednesday, April 2, 2025 3:50 AM IST
റാന്നി: വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ജയിംസ് സ്ഥാനം രാജിവച്ചു. യുഡിഎഫിലെ മുന്‍ ധാരണപ്രകാരമെന്ന് ജയിംസ് രാജി നല്‍കിയത്. കോണ്‍ഗ്രസിലെ ഇ.വി. വര്‍ക്കിയാകും അടുത്ത പ്രസിഡന്റ്. ജനോപകാരപ്രദമായ നിരവധി പ്രവര്‍ത്തനങ്ങള്‍ തന്റെ കാലയളവില്‍ നടപ്പില്‍ വരുത്തുകയും ചിലത് തുടങ്ങിവയ്ക്കുകയും ചെയ്തതില്‍ ഏറെ അഭിമാനമുണ്ടെന്ന് ടി. കെ. ജയിംസ് പറഞ്ഞു.
സംസ്ഥാനത്ത് ആദ്യമായി കാട്ടുപന്നികളെ കൊല്ലുന്നതിന് പ്രതിഫലവും പ്രോത്സാഹനവും വാഗ്ദാനം ചെയ്തതും വെച്ചൂച്ചിറയായിരുന്നു. സമരത്തിലായ ആശ പ്രവര്‍ത്തകര്‍ക്ക് 2000 രൂപയുടെ പ്രതിമാസ സഹായം പഞ്ചായത്ത് ഫണ്ടില്‍ നിന്നും സ്ഥിരമായി നല്‍കുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.
കാര്‍ഷിക മേഖലയില്‍ കര്‍ഷകര്‍ക്ക് നിരവധി പദ്ധതികളിലൂടെ പുത്തനുണര്‍വു നല്കി. സാധാരണക്കാരുടെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടിയാണ് പ്രസിഡന്റ് ജയിംസ് കസേര വിട്ടൊഴിയുന്നത്.