പ്രകൃതി സംരക്ഷണ സംഗമം സംഘടിപ്പിച്ച് ഒയിസ്ക
1538810
Wednesday, April 2, 2025 3:48 AM IST
പത്തനംതിട്ട: രാജ്യാന്തര പരിസ്ഥിതി സംഘടനയായ ഒയിസ്ക ഇന്റര്‍നാഷണല്‍ പത്തനംതിട്ട ജില്ല ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കൂടല്‍ ഇഞ്ചപ്പാറ രക്ഷസന്പാറയുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് പ്രകൃതി സംരക്ഷണ സംഗമം സംഘടിപ്പിച്ചു. ഇഞ്ചപ്പാറ ജനജാഗ്രതാ സമിതിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
ഗുരു നിത്യ ചൈതന്യ യതിയുടെ ബാല്യകാലവുമായി ബന്ധമുള്ള പാറയും സമീപ പ്രദേശങ്ങളും കൈയേറാന്‍ സാമൂഹിക വിരുദ്ധ ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് തടയിടണമെന്നും സംഗമം ആവശ്യപ്പെട്ടു.
യോഗത്തില്‍ ഒയിസ്ക ജില്ലാ പ്രസിഡന്റ് സാമുവേല്‍ പ്രക്കാനം അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്ത്തകന് ആര്യ പള്ളിയില്‍ കോശി സാമുവല്‍ ഉദ്ഘാടനം ചെയ്തു.
പ്രഫ.പി.ജി. ഫിലിപ്പ്, സ്മിജു ജേക്കബ്, റ്റി.പി. ബിനു പഞ്ചായത്ത് അംഗങ്ങളായ ആശാ സജി, കൂടല്‍ ഷാജി, ഡോ. അനൂപ് മുരളീധരന്, മാത്യു ചെറിയാന് , ഡോ. ജോണ്‍ വി ഡാനിയേല്‍, മോന്‍സി ഡാനിയേല്‍, എന്നിവര്‍ പ്രസംഗിച്ചു. നെബു തടത്തില്‍, ഏബ്രഹാം കെ അലക്സാണ്ടര്‍, കെ. സദാനന്ദന്, എസ് . വിജയമ്മ, എം.സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.