മാര്‍ച്ചും ധര്‍ണയും ഇന്ന്
1538808
Wednesday, April 2, 2025 3:48 AM IST
മലയാലപ്പുഴ: ജനവാസ മേഖലയും പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശവുമായ മലയാലപ്പുഴ പഞ്ചായത്തിലെ വടക്കുപുറം കരിംകുറ്റിയില്‍ പാറമടക്ക് അനുമതി നല്കുവാനുള്ള ഗ്രാമപഞ്ചായത്തിന്റെയും സെക്രട്ടറിയുടേയും നീക്കത്തിനെതിരേ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും.
രാവിലെ 10.30ന് അമ്പലം ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന പ്രതിഷേധ മാര്‍ച്ചും തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നടക്കുന്ന ധര്‍ണയും ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യും.
ഡിസിസി, ബ്ലോക്ക്, മണ്ഡലം, പോഷക സംഘടനാ നേതാക്കൾ, മത - സാമൂഹ്യ - സാംസ്കാരിക സംഘടനാ പ്രതിനിധികൾ, പരിസ്ഥിതി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.
പാറമടയ്ക്കുള്ള ഗ്രാമപഞ്ചായത്തിന്റെ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് അപേക്ഷ നിരാകരിച്ചില്ലെങ്കില് ക്വാറി വിരുദ്ധ ജനകീയ സമിതിയുമായി ചേര്‍ന്ന് സമരം ശക്തമാക്കുമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവേല്‍ കിഴക്കുപുറം അറിയിച്ചു.