കുരമ്പാലയില്‍ കണ്ടെയ്നര്‍ വാനിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു
1538799
Wednesday, April 2, 2025 3:36 AM IST
പന്തളം: എംസി റോഡില്‍ കൂരമ്പാലയില്‍ നിയന്ത്രണംവിട്ട കണ്ടെയ്നര്‍ വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന ഭാര്യയ്ക്ക് ഗുരുതര പരിക്ക്. പറക്കോട് മുകാശിഭവനില് മുരുകേഷാണ് (39) മരിച്ചത്. തമിഴ്നാട് സ്വദേശിയായ മുരുകേഷ് ഏറെ നാളായി പറക്കോട്ട് സ്ഥിരതാമസമാണ്.
ഇന്നലെ രാവിലെ 6.30 ഓടെ കുരമ്പാലയില്‍ എതിരേ വന്ന വന്ന കണ്ടെയ്നര്‍ വാന്‍ കാറില്‍ ഇടിച്ചശേഷം കാറിന്റെ പിന്നില്‍ ബൈക്കില്‍ സഞ്ചരിച്ചിരുന്ന മുരുകേഷിനെയും ഭാര്യയെയും ഇടിക്കുകയായിരുന്നു. ഇരുവരെയും റോഡിലൂടെ നിരക്കിക്കൊണ്ടുപോയശേഷമാണ് വാന്‍ നിന്നത്. മുരുകേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.