സെമിനാർ നടത്തി
1537548
Saturday, March 29, 2025 3:35 AM IST
തീയാടിക്കൽ: മാത്തൻ മാപ്പിള മെമ്മോറിയൽ പബ്ലിക് സ്കൂളിൽ നടന്ന ലഹരി വിരുദ്ധ സെമിനാറും, പ്രീപ്രൈമറി ഗ്രാജുവേഷൻ സെറിമണിയും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്
ജെസി സൂസൻ ജോസഫ് ഉദ്ഘാടനം ചെയ്തു.
ഗവേണിംഗ് ബോർഡ് ചെയർമൻ റെജി താഴമണിന്റെ അധ്യക്ഷതയിൽ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ് കുമാർ ചരളേൽ വിദ്യാർഥികൾക്ക് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു.
പ്രീപ്രൈമറി ഗ്രാജുവേഷൻ പൂർത്തീകരിച്ച വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിതരണം ചെയ്തു. സുജാ മേരി തോമസ്, വൈസ് പ്രസിഡന്റ് തമ്പി പാലക്കാമണ്ണിൽ എന്നിവർ പ്രസംഗിച്ചു.