വിഷുക്കൈനീട്ടമായി തെങ്ങിന്‍തൈ
1537783
Sunday, March 30, 2025 3:37 AM IST
ഇരവിപേരൂർ: വിഷുക്കൈനീട്ടമായി തെങ്ങിന്‍തൈ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ ഒരു വീട്ടില്‍ ഒരു തെങ്ങിന്‍തൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1000 തൈകളാണ് വിഷുക്കൈനീട്ടമായി നല്‍കുന്നത്. 4.5 ലക്ഷം രൂപയാണ് ചെലവ്.
തൊഴിലുറപ്പുകാര്‍, കര്‍ഷകര്‍ എന്നിവര്‍ക്ക് സൗജന്യമായി വിതരണം ചെയ്തു. 700 തൊഴില്‍ ദിനങ്ങളാണ് പദ്ധതിക്കു നീക്കിവച്ചത്. അഗ്രോ ഇന്‍ഡസ്ട്രീസില്‍നിന്ന് തൈ ഒന്നിന് 50 രൂപ നിരക്കിലാണ് ഗ്രാമപഞ്ചായത്ത് വാങ്ങിയത്. ഡബ്ല്യുസിടി ഇനത്തില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്തത്.
ആറു മുതല്‍ ഏഴു വര്‍ഷംകൊണ്ട് വിളവെടുക്കാം. പദ്ധതി പൂര്‍ത്തീകരണത്തോടെ നാളികേര ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കാന്‍ പഞ്ചായത്തിനു സാധിക്കുമെന്നും കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭ്യമാക്കാനാകുമെന്നും പ്രസിഡന്റ് കെ.ബി. ശശിധരന് പിള്ള പറഞ്ഞു.