കഞ്ചാവ് കൈവശം വച്ചതിനു ശിക്ഷിച്ചു
1537547
Saturday, March 29, 2025 3:35 AM IST
പത്തനംതിട്ട: 1.110 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിൽ ചിറ്റാർ വയ്യാറ്റുപുഴ തോട്ടുവശത്ത് ടി.എസ്. ജിതിനെ പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതി എസ്. ശ്രീരാജ് ശിക്ഷിച്ചു. അഞ്ച് വർഷം കഠിനതടവും 25000 രൂപ പിഴയുമാണ് ശിക്ഷ.
കോന്നി എലിയറയ്ക്കലിൽ നിന്നാണ് എക്സൈസ് ഇൻസ്പെക്ടർ എസ്. സഞ്ജീവ് കുമാറും സംഘവും ജിതിനെ അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷൻ മാത്യു ജോർജ് അന്വേഷണം നടത്തി ഫയൽ ചെയ്ത കേസിൽ സർക്കാരിനുവേണ്ടി അഡീഷണൽ ജില്ലാ ഗവൺമെന്റ് പ്ലീഡർ അനിൽകുമാർ ഹാജരായി.