ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതിയെ പിടികൂടി
1537546
Saturday, March 29, 2025 3:35 AM IST
ചിറ്റാർ: ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതിയെ ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തു. 2013ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതി സീതത്തോട് മണിയൻപറമ്പിൽ രാജേഷാണ് (പ്രശാന്ത്, 46) ചിറ്റാർ പോലീസിന്റെ പിടിയിലായത്.
കണ്ടക്ടർ ആയി ജോലി നോക്കുന്നതിനിടെ സ്വകാര്യ ബസിൽ, സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ കയറിയ 15കാരിയെ അധിക്ഷേപിച്ചുകൊണ്ട് പിൻകഴുത്തിൽ അടിക്കുകയും മാനഹാനിയുണ്ടാക്കുകയും ചെയ്തു എന്നതായിരുന്നു കേസ്.
അറസ്റ്റിലായ ഇയാൾ പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. നിലവിൽ ഇയാൾക്കെതിരേ വാറന്റ് ഉണ്ടായിരുന്നു.