ജില്ലാ ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ്
1537545
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: ജില്ലാ ജൂണിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ഏപ്രിൽ അഞ്ച്, ആറ് തീയതികളിൽ കുറിയന്നൂർ ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടത്തും.
ഏപ്രിൽ 29 മുതൽ മേയ് നാലുവരെ വയനാട്ടിലെ മുള്ളൻകൊല്ലിയിലെ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 49-ാമത് കേരള സംസ്ഥാന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയുള്ള ജൂണിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന പത്തനംതിട്ട ജില്ലാ ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കും.
2007 ജനുവരി ഒന്നിനോ അതിനുശേഷമോ ജനിച്ച കളിക്കാർക്ക് ഇതിൽ പങ്കെടുക്കാം.