മധ്യവേനൽ അവധിക്കു സ്കൂൾ അടയ്ക്കുന്ന ദിവസം ഉത്തരക്കടലാസ് നൽകി പൂഴിക്കുന്ന് സ്കൂൾ
1537544
Saturday, March 29, 2025 3:32 AM IST
റാന്നി: സ്കൂൾ അടയ്ക്കുന്ന ദിവസംതന്നെ കുട്ടികളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി തിരികെ നൽകി വിശകലനം ചെയ്ത് പൂഴിക്കുന്ന് എംഡി എൽപി സ്കൂൾ. ക്ലാസ് പിടിഎ ചേർന്നാണ് ഓരോ കുട്ടികളുടെയും മികവ് വിലയിരുത്തിയത്.
ഇക്കുറി എല്ലാ സ്കൂളുകളിലും വാർഷിക പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയം നടത്തി രക്ഷിതാക്കളെയും കുട്ടികളെയും വിളിച്ച് വിശകലനം നടത്തി നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സ്കൂൾ അടയ്ക്കുന്ന ദിവസം തന്നെ പൂഴിക്കുന്ന് സ്കൂൾ നടപടികൾ പൂർത്തീകരിച്ചത്.
അവധിക്കാലത്ത് നടത്തേണ്ട തുടർ പ്രവർത്തനങ്ങൾ റാന്നി ബിപിസി ഷാജി. എ.സലാം വിശദീകരിച്ചു. തുടർന്ന് രക്ഷിതാക്കൾക്കും കുട്ടികൾക്കുമുള്ള അവധിക്കാല വായന സാമഗ്രികൾ വിതരണം ചെയ്തു. പ്രഥമാധ്യാപിക എൻ.പി.സെൽവി, എസ്ആർജി കൺവീനർ കെ.എൻ. ചിന്നു എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.