കോന്നി ബൈബിൾ കൺവൻഷൻ ആരംഭിച്ചു
1537542
Saturday, March 29, 2025 3:32 AM IST
വകയാർ: ജീവന്റെ വചനം മനുഷ്യ ഹൃദയങ്ങളെ സ്വാധീനിക്കുമെന്ന് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം. മലങ്കര കത്തോലിക്കാ സഭ കോന്നി വൈദിക ജില്ല അജപാലന സമിതിയുടെ ആഭിമുഖ്യത്തിലുള്ള ബൈബിൾ കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വൈദിക ജില്ലാ വികാരി ഫാ. വർഗീസ് കൈതോൺ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഫാ. ബിജോയി ജേക്കബ് തുണ്ടിയത്ത്, ഫാ. ചാക്കോ കരിപ്പോൺ, ഫിലിപ്പ് ജോർജ് എന്നിവർ പ്രസംഗിച്ചു.
കൊല്ലം സാൻപിയോ സൈക്കോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ബേണി വർഗീസും സംഘവുമാണ് ധ്യാനം നയിക്കുന്നത്. കൺവൻഷനിൽ ഇന്ന് 2.30ന് വൈദിക ജില്ലയിലെ സൺഡേ സ്കൂൾ വിദ്യാർഥികളുടെ വചന വർഷ സംഗമം നടക്കും.