രഹനാ ഫാത്തിമയ്ക്കെതിരേയുള്ള കേസിൽ തുടർനടപടി നിർത്തിവച്ചു
1537539
Saturday, March 29, 2025 3:32 AM IST
പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടര്‍നടപടി നിര്‍ത്തിവച്ച് പത്തനംതിട്ട പോലീസ്. ഫേസ്ബുക്കിലൂടെ ശബരിമല ശ്രീഅയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയില്‍ എടുത്ത കേസിലെ തുടര്‍നടപടിയാണ് നിര്‍ത്തിവച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍നിന്ന് ലഭ്യമായില്ലെന്ന് പോലീസ് പറയുന്നു.
വിവരങ്ങള്‍ കിട്ടിയാല്‍ തുടര്‍നടപടി ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പോലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ മജിസ്ട്രേറ്റ് കോടതിയിലും റിപ്പോര്‍ട്ട് നല്കി.