മാലിന്യമുക്ത നവകേരളം: ജില്ലാതല മാധ്യമ ശില്പശാല ഇന്ന്
1537231
Friday, March 28, 2025 3:04 AM IST
പത്തനംതിട്ട: മാലിന്യമുക്ത നവകേരളം ജില്ലാതല തല മാധ്യമ ശില്പശാല ഇന്ന് പത്തനംതിട്ട അഴൂർ ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും. ശുചിത്വ മിഷനും പത്രപ്രവർത്തക യൂണിയനും പത്തനംതിട്ട പ്രസ്ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ശില്പശാല ഹൈജിയ 2025 രാവിലെ പത്തിന് ആരംഭിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഏബ്രഹാം ശില്പശാല ഉദ്ഘാടനം ചെയ്യും. പ്രസ്ക്ലബ് പ്രസിഡന്റ് ബിജു കുര്യൻ അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യസന്ദേശം നൽകും.
ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ നിഫി എസ്. ഹക്ക്, അസിസ്റ്റന്റ് മിഷൻ കോ ഓർഡിനേറ്റർ ആദർശ് പി. കുമാർ എന്നിവർ വിഷയം അവതരിപ്പിക്കും.
വൃത്തി 2025 ക്ലീൻ കേരള കോൺക്ലേവിനു മുന്നോടിയായി മാലിന്യസംസ്കരണ രംഗത്തെ നേട്ടങ്ങൾ, നേരിടുന്ന വെല്ലുവിളികൾ അവ നേരിടാനുള്ള മാർഗങ്ങൾ എന്നിവയെ സംബന്ധിച്ച ചർച്ചകളും ശില്പശാലയിൽ നടക്കുമെന്ന് അസിസ്റ്റന്റ് മിഷൻ കോ -ഓർഡിനേറ്റർ എസ്. അനൂപ് അറിയിച്ചു.