പ​ന്ത​ളം: വേ​ന​ൽ അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സ​ജ്ജീ​ക​ര​ണമൊരു​ക്കി പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്. ക​ളി​ച്ചു​ര​സി​ക്കാ​ന്‍ വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പാ​ർ​ക്കി​ൽ സ​ജ്ജീ​കരിച്ചി​ട്ടു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ലാ​ണ് പാ​ര്‍​ക്ക്.

ദി​വ​സ​വും വൈ​കു​ന്നേ​രം 3.30 മു​ത​ല്‍ 6.30 വ​രെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം. മു​ന്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ള്‍ രാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ര്‍​ക്ക് സാ​ക്ഷാ​ത്ക​രി​ച്ച​ത്. ബ്ലോ​ക്ക് കാ​ര്യാ​ല​യ​ത്തി​ന്‍റെ മു​ന്നി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ന്ന സ്ഥ​ലം വൃ​ത്തി​യാ​ക്കി​യാ​ണ് പാ​ര്‍​ക്ക് ഒ​രു​ക്കി​യ​ത്. മ​തി​ലി​ലെ ചി​ത്ര​ങ്ങ​ളു​ടെ ദൃ​ശ്യ​ഭം​ഗി പാ​ര്‍​ക്കി​ന്‍റെ മാ​റ്റ് കൂ​ട്ടു​ന്നു. സീ​സോ, ഊ​ഞ്ഞാ​ൽ, സ്ലൈ​ഡു​ക​ള്‍ തു​ട​ങ്ങി കു​ട്ടി​ക​ള്‍​ക്ക് ഓ​ടിക്കളി​ക്കാ​നു​ള്ള സ്ഥ​ല​വു​മു​ണ്ട്.

12 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ര്‍​മി​ച്ച പാ​ര്‍​ക്കി​ല്‍ ഇ​രി​ക്കാ​നു​ള​ള സൗ​ക​ര്യം, ശൗ​ചാ​ല​യം, സി​സി ടി​വി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ണ് പാ​ര്‍​ക്ക്. സ​മീ​പ​ത്തെ അ​ങ്ക​ണ​വാ​ടി, സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നും നി​ര​വ​ധി കു​ട്ടി​ക​ള്‍ പാ​ര്‍​ക്കി​ലെ​ത്തു​ന്നു​ണ്ട്.

മു​തി​ര്‍​ന്ന​വ​ര്‍​ക്കും വി​ശ്ര​മി​ക്കാ​ന്‍ സൗ​ക​ര്യ​മു​ണ്ട്. കു​ട്ടി​ക​ളു​ടെ ശാ​രീ​രി​ക, മാ​ന​സി​ക, ബൗ​ദ്ധി​ക, വൈ​കാ​രി​ക സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന് ഇ​ത്ത​ര​ത്തി​ലു​ള്ള ക​ളി​സ്ഥ​ല​ങ്ങ​ള്‍ വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്ന​താ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി. ​എ​സ്. അ​നീ​ഷ്മോ​ന്‍ പ​റ​ഞ്ഞു.

പാ​ര്‍​ക്കി​ന​ടു​ത്താ​യി കു​ടും​ബ​ശ്രീ​യു​മാ​യി ചേ​ര്‍​ന്ന് കി​യോ​സ്‌​ക് സ്ഥാ​പി​ക്ക​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നെ ശി​ശു, ഭി​ന്ന​ശേ​ഷി , വ​യോ​ജ​ന സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​ന് ഒ​രോ സാ​മ്പ​ത്തി​കവ​ര്‍​ഷ​വും നി​ര​വ​ധി പ​ദ്ധ​തി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.