അഖിലേന്ത്യ ലഹരി വിരുദ്ധയാത്ര
1537221
Friday, March 28, 2025 3:01 AM IST
തിരുവല്ല: അഖിലേന്ത്യ ലഹരി വിരുദ്ധയാത്രയുടെ ഫ്ളാഗ് ഓഫ് ഇന്നു വൈകുന്നേരം നാലിനു തിരുവല്ല ബിലീവേഴ്സ് ആശുപത്രി അങ്കണത്തില്‍ നടക്കും. ആശുപത്രി മാനേജര്‍ ഫാ. സിജോ പന്തപ്പള്ളി അധ്യക്ഷതവഹിക്കും. മാത്യു ടി. തോമസ് എംഎല്‍എ ഫ്ളാഗ് ഓഫ് ചെയ്യും. ആശുപത്രി ഡയറക്്ടര്‍ ആന്‍ഡ് സിഇഒ ഡോ. ജോര്‍ജ് ചാണ്ടി സന്ദേശം നല്‍കും.
ഡിവൈഎസ്പി എസ്. ആഷാദ്, എടി റോവേഴ്സ് ക്ലബ് പ്രസിഡന്റ് ഏബ്രഹാം ജോര്‍ജ് തരകന് എന്നിവര്‍ പ്രസംഗിക്കും. ഡെലിഗേറ്റ് ഫസ്റ്റ് എയിഡ് കിറ്റ് വിതരണം ബിലീവേഴ്സ് ആശുപത്രി ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ റോസി മാര്‍സല്‍ നിര്‍വഹിക്കും. വാഹനങ്ങളുടെ താക്കോല്‍ കൈമാറല്‍ എംവിഐമാരായ ടി. ഷിബി, കിഷോര്‍ രാജ് എന്നിവര്‍ നിര്‍വഹിക്കും.