കെപിഎസ്ടിഎ ഇഫ്താർ സംഗമം
1537220
Friday, March 28, 2025 3:01 AM IST
പത്തനംതിട്ട: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഈഫ്താർ സംഗമം സംഘടിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി ഹൻസലാഹ് മുഹമ്മദ് സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു.
സെക്രട്ടറി വി.ജി. കിഷോർ സംസ്ഥാന നിർവാഹക സമിതി അംഗം എസ്. പ്രേം, കൗൺസിലർമാരായ എസ്. ദിലീപ്കുമാർ, ബിറ്റി അന്നമ്മ തോമസ്, വി.ലിബി കുമാർ, ട്രഷറർ അജിത്ത് ഏബ്രഹാം, അബ്ദുൾ കലാം ആസാദ്, എസ്.തൗഫിക്ക്, ഫ്രെഡി ഉമ്മൻ, എച്ച്. ഹസീന, അബ്ദുൾ ഖാദർ, കെ.എം.തസ്നി, റിൻഷ റഹിം എന്നിവർ പ്രസംഗിച്ചു.