കല്ലൂപ്പാറയിൽ ഹരിത ടൗൺ പ്രഖ്യാപനം നടത്തി
1537219
Friday, March 28, 2025 2:45 AM IST
മല്ലപ്പള്ളി: കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത് എന്ന പദവി കൈവരിക്കുന്നതിന്റെ ഭാഗമായി നടന്ന ഹരിത അയൽക്കുട്ടം, ഹരിത സ്ഥാപനം, ഹരിത ടൗൺ പ്രഖ്യാപനം എന്നിവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മനുബായ് മോഹൻ അധ്യക്ഷത വഹിച്ചു.
സ്ഥിരംസമിതി അധ്യക്ഷരായ പി. ജ്യോതി, ബെൻസി അലക്സ്, പഞ്ചായത്ത് അംഗങ്ങളായ സൂസൻ തോംസൺ, രതീഷ് പീറ്റർ, ജോളി റെജി, കെ. ബി. രാമചന്ദ്രൻ, റ്റി.റ്റി. മനു, ചെറിയാൻ മണ്ണഞ്ചേരി, റെജി ചാക്കോ, അസി. സെക്രട്ടറി എം. ജ്യോതി, സിഡിഎസ് ചെയർപേഴ്സൺ ജോളി തോമസ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ പാർഥൻ തുടങ്ങിയവർ പ്രസംഗിച്ചു.
പഞ്ചായത്തിലെ 92 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളായും അഞ്ച് പൊതു ഇടങ്ങളെ ഹരിത ടൗണു കളായും 37 ഹരിത സ്ഥാപനങ്ങളെയും പ്രഖ്യാപിച്ചു. രണ്ടാം വാർഡിലെ പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച വ്യക്തിയെ കണ്ടെത്തുവാൻ സഹായിച്ച ഷാജി എം. ഈപ്പന് യോഗത്തിൽ പരിതോഷികം സമ്മാനിച്ചു.