വയലാർ രാമവർമ അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്
1536801
Thursday, March 27, 2025 3:59 AM IST
പത്തനംതിട്ട: വയലാർ രാമവർമ സ്മാരക സമിതിയുടെ ഈ വർഷത്തെ തിയറ്റർ ( നാടകം) അവാർഡ് കൊടുമൺ ഗോപാലകൃഷ്ണന്. തിയറ്റർ രംഗത്ത് മലയാളം, സംസ്കൃതനാടകരംഗം, തെരുവ് നാടകം, ഒറ്റയാൾ നാടകം എന്നീ മേഖലകളിൽ നടൻ, സംവിധായകൻ, നാടകകൃത്ത് എന്നീ പ്രവർത്തനങ്ങൾ മുൻനിർത്തിയാണ് പുരസ്കാരം.
10001 രൂപയും പ്രശംസാപത്രവും ഏപ്രിൽ 12 ന് കനകകുന്നിൽ നടക്കുന്ന ചടങ്ങിൽ വയലാർ ശരത്ചന്ദ്രവർമ വിതരണം ചെയ്യുമെന്ന് ചെയർമാൻ ആർ. രാജേഷും കൺവീനർ ഷാജിയും അറിയിച്ചു.