വ്ലോഗര്‍ക്കെതിരേ മോശം പരാമര്‍ശം നടത്തിയയാൾ അറസ്റ്റിൽ
1536800
Thursday, March 27, 2025 3:59 AM IST
പന്തളം: ആശാ പ്രവര്‍ത്തകരെ അനുകൂലിച്ച് സ്വന്തം സാമൂഹിക മാധ്യമ പേജില്‍ വീഡിയോ പോസ്റ്റ് ചെയ്ത വ്ലോഗറെ അധിക്ഷേപിച്ചയാളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുന്നംകുളം പഴഞ്ഞി അരുവായ് തയ്യില്‍ വീട്ടില്‍ ജനാര്ദനന് ജനുവാണ് (61) അറസ്റ്റിലായത്.
പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്, എസ്ഐ അനീഷ് ഏബ്രഹാം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചതിനും അശ്ലീല പരാമർശത്തിനുമാണ് കേസ്.