ലഹരിക്കെതിരേ അടൂരിൽ വാക്കത്തോൺ
1536798
Thursday, March 27, 2025 3:59 AM IST
അടൂർ: ലഹരിക്കെതിരേ പത്തനംതിട്ട ജില്ല എക്സൈസ് വിമുക്തി മിഷന്റെ ആഭിമുഖ്യത്തിൽ അടൂരിൽനടത്തിയ വാക്കത്തോൺ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മദ്യത്തിനും മയക്കുമരുന്നിനും എതിരേ എക്സൈസ് വിമുക്തി മിഷൻ അടൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മുതൽ അടൂർ ഗാന്ധി സ്ക്വയർ വരെയാണ് പരിപാടി നടത്തിയത്.
അടൂർ നഗരസഭ ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ്, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് റോഷന് ജേക്കബ്, പത്തനംതിട്ട ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. റോബര്‍ട്ട്, പത്തനംതിട്ട അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ രാജീവ് ബി.നായർ,
എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡി. ദിലീപ് കുമാര്‍, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി അയൂബ് ഖാൻ, ജോസ് കളീക്കല്‍, അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബി. അൻഷാദ്, റേഞ്ച് ഇൻസ്പെക്ടർ അരുൺ അശോക്, അംജത്ത് എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഹരീഷ് കുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അടൂർ, അടൂർ മൗണ്ട് സിയോൺ നഴ്സിംഗ് കോളജ്, അടൂർ ഹോളിക്രോസ് നഴ്സിംഗ് കോളജ്, ,ഐഎച്ച്ആർഡി അടൂർ എന്നീ സ്ഥാപനങ്ങളിലെ കുട്ടികളും വാക്കത്തോൺ പരിപാടിയിൽ പങ്കെടുത്തു