പെൺകുട്ടിയോടൊത്ത് സെൽഫിയെടുത്തതിനെചൊല്ലി തർക്കം, അടിപിടി; ഏഴുപേർ അറസ്റ്റിൽ
1536794
Thursday, March 27, 2025 3:46 AM IST
അടൂർ: പെൺകുട്ടിയുമായി സെൽഫിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട പരസ്പരം ഏറ്റുമുട്ടിയ സംഘത്തിലെ ഏഴുപേരെ അടൂർ പോലീസ് പിടികൂടി.
അടൂര്‍ മണക്കാല വിഷ്ണു നിവാസ് വീട്ടില്‍ അഭിജിത് ബാലന്(30), അന്തിച്ചിറ ഗോകുലം വീട്ടില്‍ ജിഷ്ണു (31), ചിറ്റാണിമുക്ക് മൂലത്തുണ്ടില്‍ സുജിത് (31), ചൂരക്കോട് വായനശാല ജംഷന് കല്ലുവിള തെക്കേതില്‍ ശരണ്‍ കുമാര്‍ (27), കണ്ണംകോട് രമാ മന്ദിരം വീട്ടില്‍ അരുണ്‍ (28), ചൂരക്കോട് വിഷ്ണു ഭവനില്‍ വിഷ്ണു (30), ചൂരക്കോട് ശ്രീരാഗിലെയം വീട്ടില്‍ ശ്രീകുമാര്‍ (41) എന്നിവരാണ് അറസ്റ്റിലായത്.
അഭിജിത്ത് ബാലന്റെ ബന്ധുവായ പെണ്‍കുട്ടിയുമായി ചൂരക്കോട്, ബദാം മുക്ക് ആശാഭവനില്‍ ആഷിക് അടൂര്‍ ഹൈസ്കൂള്‍ ജംഗ്ഷനു സെല്‍ഫി എടുക്കുകയും, അത് പിന്നീട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി.
ഇതാണ് സംഘര്‍ഷത്തിനു കാരണമായതെന്ന് പറയുന്നു. അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍, പോലീസ് ഇന്‍സ്പെക്ടര്‍ ശ്യാം മുരളിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.