അടൂർ ലൈഫ് ലൈനിൽ സുച്ചർലെസ് വാൽവ് ശസ്ത്രക്രിയ വിജയകരം
1536793
Thursday, March 27, 2025 3:46 AM IST
അടൂർ: ഹൃദയത്തിലെ പ്രധാന വാൽവായ അയോർട്ടിക് വാൽവിന്റെ ചുരുക്കവും അതിനോടൊപ്പം മൂന്നു രക്തധമനികളിൽ തടസവുമുള്ള അടൂർ സ്വദേശിനിയായ 78 വയസുള്ള രോഗിക്ക് വിജയകരമായി ചികിത്സ നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ആശുപത്രി.
മധ്യതിരുവിതാംകൂറിൽ ആദ്യമായാണ് സുച്ചർലെസ് വാൽവ് എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇത്തരം സർജറി നടപ്പിലാക്കുന്നത്. വളരെ ചുരുങ്ങിയ വാൽവും മഹാധമനിയുമുള്ള രോഗികൾക്ക് അനുയോജ്യമായതാണ് തുന്നിപ്പിടിപ്പിക്കേണ്ടതില്ലാത്ത ഈ പ്രത്യേക വാൽവെന്ന് ലൈഫ് ലൈൻ കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. എസ്. രാജഗോപാൽ പറഞ്ഞു.
രോഗി പൂർണ ആരോഗ്യവതിയായി സുഖം പ്രാപിച്ചുവെന്ന് സർജറിയുടെ ഭാഗമായിരുന്ന കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ. അജിത് സണ്ണി അറിയിച്ചു.
കാർഡിയോളജി വിഭാഗം മേധാവി ഡോ. സാജൻ അഹമ്മദ്, സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ. വിനോദ് മണികണ്ഠൻ, ഡോ. സന്ദീപ് ജോർജ്, ഡോ. കൃഷ്ണമോഹൻ, ഡോ. ചെറിയാൻ ജോർജ്, ഡോ. ചെറിയാൻ കോശി എന്നിവരും ചികിത്സയ്ക്കു നേതൃത്വം നൽകി.