പാലിയേറ്റീവ് രോഗികള്‍ക്ക് സിനിമാ പ്രദര്‍ശനം
1536789
Thursday, March 27, 2025 3:46 AM IST
പന്തളം: പാലിയേറ്റീവ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്‍ഡറി പാലിയേറ്റീവിന്റെ കീഴില്‍ വരുന്നവര്‍ക്കായിരുന്നു പ്രദര്‍ശനം.
പിആര്‍പിസി ജില്ലാ രക്ഷാധികാരിയും മുന്‍ എംഎല്‍എയുമായ രാജു ഏബ്രഹാം, എഡിഎം ബി.ജ്യോതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ് മോന്, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്,
സ്ഥിരം സമിതി അംഗങ്ങളായ പോള്‍ രാജന്, ലാലി ജോണ്‍, തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ്. ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രുതി, ഡോ. ജോസ്മിന യോഹന്നാന് തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.