ഇന്‍ഫാം ജില്ലാ അസംബ്ലി ഇന്ന് പൊടിമറ്റത്ത്
1536788
Thursday, March 27, 2025 3:46 AM IST
പാറത്തോട്: ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല അസംബ്ലി ഇന്ന് പൊടിമറ്റം സെന്റ് മേരീസ് പാരിഷ്ഹാളില്‍ നടക്കും. രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല പ്രസിഡന്റ് അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലില്‍ അധ്യക്ഷത വഹിക്കും.
കാഞ്ഞിരപ്പള്ളി കാര്‍ഷികജില്ല രക്ഷാധികാരി മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഇന്‍ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ മുഖ്യപ്രഭാഷണം നടത്തും.
കാര്‍ഷിക ജില്ല ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. റോബിന് പട്രകാലായിൽ, ഫാ. ആല്ബിന് പുല്‍ത്തകിടിയേൽ, ഫാ. ജിന്‍സ് കിഴക്കേൽ, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ്, ദേശീയ എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, ഇന്‍ഫാം സംസ്ഥാന സെക്രട്ടറി ഡോ.പി.വി. മാത്യു പ്ലാത്തറ,
സംസ്ഥാന ട്രഷറര്‍ തോമസ് തുപ്പലഞ്ഞിയിൽ, കാര്‍ഷികജില്ല സെക്രട്ടറി തോമസുകുട്ടി വാരണത്ത്, ട്രഷറര്‍ പി.എം. അലക്സാണ്ടർ, വൈസ് പ്രസിഡന്റ് ബേബി ഗണപതിപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
തുടര്‍ന്ന് അണക്കര, കുമളി, മുണ്ടിയെരുമ, ഉപ്പുതറ, പെരുവന്താനം, കട്ടപ്പന, മുണ്ടക്കയം, എരുമേലി, വെളിച്ചിയാനി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, പത്തനംതിട്ട കാര്‍ഷിക ജില്ലകളുടെ റിപ്പോര്‍ട്ട് അവതരണവും കാര്‍ഷിക താലൂക്കുകളില്‍ ഇന്‍ഫാം സംഘടനയുടെ ശാക്തീകരണത്തെക്കുറിച്ചുള്ള അവതരണവും വരും വര്‍ഷം കാര്‍ഷിക താലൂക്കുകള്‍ കര്‍ഷകര്‍ക്കായി വിഭാവനം ചെയ്യുന്ന ക്ഷേമ പദ്ധതികളും അവതരിപ്പിക്കും.
കാര്‍ഷിക താലൂക്ക് രക്ഷാധികാരികൾ, ഡയറക്ടര്‍മാർ, എക്സിക്യൂട്ടീവ് മെംബര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.