ഒറ്റയ്ക്ക് താമസിക്കുന്നയാളുടെ വീട്ടിൽ അതിക്രമിച്ചുകയറി മർദനം: രണ്ടുപേർ അറസ്റ്റിൽ
1454284
Thursday, September 19, 2024 3:01 AM IST
മല്ലപ്പള്ളി: മുൻവിരോധം കാരണം വീട്ടിൽ അതിക്രമിച്ചുകയറി ഒറ്റയ്ക്ക് താമസിക്കുന്നയാളെ ദേഹോപദ്രവം ഏല്പിച്ച കേസിൽ രണ്ടുപേരെ കീഴ്വായ്പൂര് പോലീസ് പിടികൂടി. ആനിക്കാട്, നൂറോന്മാവ് വെള്ളിയാന്മാവ് കുളമക്കാട് വീട്ടിൽ സജി മാത്യു (62) വിനെയാണ് ആക്രമിച്ച് പരിക്കേല്പിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം.
വസ്തു തർക്കത്തെത്തുടർന്നുള്ള വിരോധത്തിൽ വീട്ടിൽ കയറി അസഭ്യം പറയുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും വസ്ത്രങ്ങൾ വലിച്ചു കീറുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
ആനിക്കാട് വെള്ളിയമാവ് നൂറോന്മാവ് തൊമ്മിക്കാട്ടിൽ ടി.വി. വർഗീസ് (53), ജോർജ് വർഗീസ് (44) എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി നൂറോന്മാവ് നാട്ടുപറമ്പിൽ മനോജ് ഒളിവിലാണ്.