ഓണം സമഭാവനയുടെ ഉത്സവം: ചിറ്റയം ഗോപകുമാർ
1454283
Thursday, September 19, 2024 3:01 AM IST
ഏഴംകുളം: തേപ്പുപാറ ജീവമാതാ കാരുണ്യഭവനിൽ നടന്ന ഓണാഘോഷം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഓണം മനുഷ്യമനസിൽ സമഭാവനയുടെ ഉത്സവമായി മാറുകയാണെന്നും അത് ജീവിതത്തിൽ പ്രാവർത്തികമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജീവമാതാ സെക്രട്ടറി എസ്. സുജിത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ, ഓർഫനേജ് കൺട്രോൾ ബോർഡ് മെംബർ സെക്രട്ടറി സിനുകുമാർ, സിഡബ്ല്യുസി മെംബർ ഷാൻ രമേശ് ഗോപൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
ഗ്രാമ പഞ്ചായത്ത് മെംബർ രജിത ജയ്സൻ, ജീവമാതാ ഡയറക്ടർ ഉദയഗിരിജ, ഷീനാമോൾ, താജ് പത്തനംതിട്ട, ജീവമാതാ മാനേജർ വർഷ വിജിലന്റ് തുടങ്ങിയവർ പ്രസംഗിച്ചു.