യൂത്ത് കോൺഗ്രസ് എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം
1450975
Friday, September 6, 2024 3:00 AM IST
പത്തനംതിട്ട: പോലീസിലെ ക്രിമിനൽ പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റി ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്കു നടത്തിയ മാർച്ചിൽ സംഘർഷം.
ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസിനുനേരേ കൊടികളും കുപ്പികളും വലിച്ചെറിഞ്ഞു.
പിരിഞ്ഞുപോയ പ്രവർത്തകർ വീണ്ടും സംഘടിച്ച് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിലെത്തി റോഡ് ഉപരോധിച്ചു.
ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാത്യു കുഴൽനാടൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂഡൻ അധ്യക്ഷത വഹിച്ചു.
സാംജി ഇടമുറി, ബിബിൻ ബേബി, ടി.ജി. നിതിൻ, കാഞ്ചന, നെജോ മെഴുവേലി, ചിത്ര രാമചന്ദ്രൻ, ടെറിൻ, ബിന്ദു, ബിനു തുടങ്ങിയവർ നേതൃത്വം നൽകി.