അഴിയാക്കുരുക്കിൽ പത്തനംതിട്ടയും കോന്നിയും
1341493
Monday, October 9, 2023 11:15 PM IST
കോന്നി: പത്തനംതിട്ട നഗരത്തിലും കോന്നിയിലും ഗതാഗതക്കുരുക്ക്. പ്രധാന ജംഗ്ഷൻ മുതൽ അബാൻ ജംഗ്ഷൻ വരെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. നഗരത്തിൽ എത്തുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ തയാറാകുന്നില്ല.
ഗതാഗത പരിഷ്കാരം നടപ്പാക്കാനെടുത്ത തീരുമാനം നടപ്പാകത്തതുമൂലം കോന്നി ടൗൺ ഇന്നും അഴിയാക്കുരുക്കിൽ.
ഗതാഗത നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടും നഗരത്തിലെ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ നടപടിയില്ല. പ്രധാന റോഡുകളിലെ അനധികൃത പാർക്കിംഗാണ് നഗരത്തിലെ ഗതാഗതക്കുരുക്ക് വർധിക്കാൻ പ്രധാന കാരണം.
പൊലീസ് സ്റ്റേഷൻ റോഡ്, പൂങ്കാവ് റോഡ്, സംസ്ഥാനപാത എന്നിവടങ്ങളിലെ അനധികൃത പാർക്കിങ്ങും അനധികൃത വഴിയോര കച്ചവടങ്ങളും നഗരത്തെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടിക്കുകയാണ്.
നഗരത്തിൽ പലയിടത്തും നോ പാർക്കിംഗ് ബോർഡുകൾ സ്ഥാപിച്ചിട്ടും ഒരു ഫലവും ഉണ്ടായില്ല. പൊലീസ് സ്ഥാപിച്ചിരിക്കുന്ന നോ പാർക്കിഗ് ബോർഡിന് തൊട്ടടുത്തായാണ് ആളുകൾ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.