ഹരിതകർമസേന ഇ-ഓട്ടോറിക്ഷകൾ ഓടിത്തുടങ്ങി
1300841
Wednesday, June 7, 2023 10:47 PM IST
മല്ലപ്പള്ളി: പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഇലക്ട്രിക് ഓട്ടോറിക്ഷയുടെ പ്രവര്‍ത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി നിര്‍വഹിച്ചു.
മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് അധ്യക്ഷത വഹിച്ചു. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ബ്ലോക്ക് അംഗങ്ങളായ സിന്ധു സുഭാഷ്, ലൈല അലക്സാണ്ടര്‍, ആനി രാജു തുടങ്ങിയവർ പ്രസംഗിച്ചു.
മഹിളാ കോണ്‍ഗ്രസ് ധര്‍ണ
കോഴഞ്ചേരി: കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ കോണ്‍ഗ്രസ് മെംബര്‍ സുനിത ഫിലിപ്പിനെ പഞ്ചായത്ത് യോഗത്തില്‍ വച്ച് അസഭ്യം പറയുകയും അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഉപയോഗിക്കുകയും ചെയ്ത എല്‍ഡിഎഫ് മെംബര്‍ക്കെതിരേ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെയും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രകടനവും കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനുമുന്നില്‍ ധര്‍ണയും നടത്തി.
ധര്‍ണ മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി ഉദ്ഘാടനം ചെയ്തു. മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ് അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോമോന് പുതുപ്പറമ്പില്‍, മുന്‍ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്റ്റെല്ലാ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.