പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്കാരികവേദി ഏര്‍പ്പെടുത്തിയ പ്രഥമ "പത്തനംതിട്ട എഴുത്തുകൂട്ടം സാംസ്കാരികവേദി - കണ്ണശ സാഹിത്യപുരസ്കാരം' പ്രശസ്ത കവി കെ. രാജഗോപാലിനു ഇന്നു സമര്‍പ്പിക്കും.
ഉച്ചകഴിഞ്ഞു 2.30ന് ടൗണ്‍ ഹാളില്‍ നടക്കുന്ന യോഗത്തില്‍ പ്രശസ്തകവിയും നിരൂപകനുമായ കല്പറ്റ നാരായണന് പുരസ്കാരം സമ്മാനിക്കും. എഴുത്തുകൂട്ടം സാംസ്കാരികവേദി പ്രസിഡന്റ് പ്രീത് ചന്ദനപ്പള്ളി അധ്യക്ഷത വഹിക്കും. കഥാകൃത്ത് ഉണ്ണികൃഷ്ണന് കളീക്കല്‍ മുഖ്യപ്രഭാഷണം നടത്തും.