പച്ചമണ്ണ് കടത്തിയ ടിപ്പര്‍ ലോറി പിടികൂടി
1280269
Thursday, March 23, 2023 10:51 PM IST
പത്തനംതിട്ട: അനധികൃത പച്ചമണ്ണ് കടത്ത് തടയുന്നതുമായി ബന്ധപ്പെട്ടു പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് നടത്തിയ നിരീക്ഷണത്തെത്തുടര്‍ന്ന് പന്തളം പോലീസ് സാഹസികമായി ടിപ്പര്‍ പിടികൂടി, ഡ്രൈവര്‍ അറസ്റ്റില്‍.
കൈപ്പട്ടൂരില്‍ നിന്ന് അനധികൃത പച്ചമണ്ണ് കടത്തിക്കൊണ്ടുവന്ന ടിപ്പര്‍ ലോറിയുടെ ഡ്രൈവര്‍ ഹരിപ്പാട് മുട്ടം ദേവാലയത്തില്‍ രഘുലാലി(30)നെയാണ് പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പാസോ അനുമതി പത്രമോ ഇല്ലാതെ ഖനനവും കടത്തും നടത്തുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുന്ന നടപടി തുടരുകയാണ്.
അനന്തര നിയമനടപടികള്‍ക്കായി വാഹനം മൈനിംഗ് ആന്‍ഡ് ജിയോളജി ജില്ലാ ഓഫീസര്‍ക്ക് കൈമാറി.