ഒഎൻവി കവിതാലാപാനം സംഘടിപ്പിച്ചു
1536686
Wednesday, March 26, 2025 6:44 AM IST
കൊല്ലം : വിദ്യാരംഗം കലാസാഹിത്യവേദി ചവറ ഉപജില്ലയുടെ നേതൃത്വത്തിൽ ഒഎൻവി കവിതാലാപനവും സമ്മാനവിതരണവും സംഘടിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ.അനിത ഉദ്ഘാടനം നിർവഹിച്ചു.
ഉപജില്ലാ കൺവീനർ രാജ് ലാൽ തോട്ടുവാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കിഷോർ കെ. കൊച്ചയ്യം സമ്മാന വിതരണം നിർവഹിച്ചു.
സിമി വൈ ബുഷ്റ, ബിജു ഡാനിയൽ, മഹേഷ് ചന്ദ്ര, ജി. പ്രദീപ് കുമാർ, വരുൺലാൽ, ഉണ്ണി ഇലവിനാൽ, റോജാ മാർക്കോസ്, ഷബിൻ കബീർ, വിദ്യ എന്നിവർ പ്രസംഗിച്ചു.
ഒഎൻവി കവിതാലാപന ഹൈസ്കൂൾ വിഭാഗ മത്സരത്തിൽ പി.എസ്.അഭിനവ് , എസ്.അൻസിയ, ശിവഗംഗ അധ്യാപക വിഭാഗ മത്സരത്തിൽ കെ.എസ്. ഷഹിനാസ് , ലേഖ, മഹേഷ് കുമാർ എന്നിവർ സമ്മാനർഹരായി.