ചണ്ണപ്പേട്ട വൈഎംസിഎ ലഹരി വിരുദ്ധസമ്മേളനം നടത്തി
1537667
Saturday, March 29, 2025 6:20 AM IST
അഞ്ചൽ: ചണ്ണപ്പേട്ട വൈഎംസിഎ ലഹരി വിരുദ്ധ ബോധവത്കരണ സമ്മേളനവും ജനകീയ ജാഗ്രതാ സമിതി രൂപീകരണവും സംഘടിപ്പിച്ചു. വൈഎംസിഎ മുൻ അഖിലേന്ത്യ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആൽബർട്ട് കുര്യൻ അധ്യക്ഷത വഹിച്ചു. സബ് റീജണൽ ചെയർമാൻ ഡോ. ഏബ്രഹാം മാത്യു, റീജണൽ സെക്രട്ടറി ഡേവിഡ് ശാമുവേൽ, അലയമൺ ഗ്രാമ പഞ്ചായത്തംഗം ബിനു.സി.ചാക്കോ, കെ.ബാബുക്കുട്ടി, സി.പി.ശാമുവേൽ, കെ.കെ. അലക്സാണ്ടർ, ഷിബു.കെ.ജോർജ്, ബിനു.കെ.ജോൺ, പി.ഒ.ജോൺ, ലീലാമ്മ ജോർജ് എന്നിവർ പ്രസംഗിച്ചു.