കോളജ് ഡേ ആഘോഷം
1537350
Friday, March 28, 2025 6:25 AM IST
അഞ്ചൽ: സെന്റ് ജോൺസ് കോളജിൽ കോളജ് ഡേ ആഘോഷിച്ചു. സിനിമാ സീരിയൽ താരം നയന ജൊസൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. നിഷ തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് അഡ്വൈസർ ഡോ. ഷിജോ .വി. വർഗീസ്, സ്റ്റാഫ് സെക്രട്ടറി ഡോ. ലളിത ജോസഫ്, വിദ്യാർഥി പ്രതിനിധി ലതിനമോൾ എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും നടന്നു. കലാകായിക രംഗങ്ങളിൽ മികവു തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു. വിവിധ മത്സരങ്ങളിൽ ഒന്നാമതെത്തിയവർക്ക് ട്രോഫികളും സമ്മാനിച്ചു.