വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ സംസ്ഥാന പ്രവർത്തക സമ്മേളനം ഇന്നും നാളെയും പുനലൂരിൽ
1537654
Saturday, March 29, 2025 6:14 AM IST
പുനലൂർ: വിശ്വകർമ്മ നവോത്ഥാൻ ഫൗണ്ടേഷൻ സംസ്ഥാന സമിതി യോഗവും സംസ്ഥാന പ്രവർത്തക സമ്മേളനവും ഇന്നും നാളെയും പുനലൂരിലെ ചെമ്മന്തൂർ വിസ്മിതാ ഹാളിൽ നടക്കും. രാവിലെ നടക്കുന്ന സംസ്ഥാന സമിതി യോഗം വിഎൻഎഫ് ദേശീയ ചെയർമാനും ചീഫ് കോർഡിനേറ്ററുമായ വി.എസ്. ജയപ്രകാശ് ആചാര്യ ഉദ്ഘാടനം ചെയ്യും.
ഡയറക്ടർ കെ ജി ശിവദാസൻ അദ്ധ്യക്ഷത വഹിക്കും. നാഷണൽ സെക്രട്ടറി ജനറൽ എം. സോമേഷ് കുമാർ ആചാര്യ റിപ്പോർട്ട് അവതരിപ്പിക്കും. ഡയറക്ടർമാരായ ലഫ്. കേണൽ പി.വി. നാരായണൻ, ഡോ. എ. മാധവൻ, സംസ്ഥാന പ്രസിഡൻ്റ് അഡ്വ. വൈ. വിനോദ്കുമാർ, ജനറൽ സെക്രട്ടറി വി.രാജേന്ദ്രൻ എന്നിവർ പങ്കെടുക്കും.
നാളെ രാവിലെ 10 ന് സംസ്ഥാന പ്രവർത്തക യോഗം മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്മചാരി ആദിദേവാമൃത ചൈതന്യ ദീപപ്രോജ്ജ്വലനം നടത്തി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. വ വിനോദ്കുമാർ അദ്ധ്യക്ഷത വഹിക്കും.
സ്വാഗതസംഘം ചെയർമാനും കൊല്ലം ജില്ലാ പ്രസിഡന്റുമായ എൻ. ഗോപാലകൃഷ്ണൻ, സംസ്ഥാന ജനറൽസെക്രട്ടറി വി രാജേന്ദ്രൻ, ദേശീയ ചെയർമാൻ വി. എസ്. ജയപ്രകാശ്, ആചാര്യ ഡയറക്ടർമാരായ ലഫ്.കേണൽ പി, വി, നാരായണൻ, കെ. ജി. ശിവദാസൻ, ഡോ. എ. മാധവൻ എന്നിവർ ക്ലാസെടുക്കും.
വിഎൻഎഫ് ചേമ്പർ ഓഫ് കോമേഴ്സ് ചെയർമാൻ ആർ.അരുൺ രാജ്, സെക്രട്ടറി കെ. സജി എന്നിവർ ബിസിനസ് സംരംഭങ്ങളായ വിസ്മിതാ ബ്രാൻഡ് പ്രവർത്തനങ്ങൾ സംബന്ധിച്ച ക്ലാസുകൾ നയിക്കും. വി എൻ എഫ് മാതാ അമൃതാനന്ദമയി മഠവുമായി ചേർന്ന് കേരളത്തിൽ നടത്തിവരുന്ന വനിതാ നൈപുണ്യ വികസന'വിശ്വാമൃത് 'പ്രോജക്ടിനെപ്പറ്റി അമൃതാ സർവ്വകലാശാലയിലെ അമ്മച്ചി ലാബ് പ്രോഗ്രാം കോർഡിനേറ്റർ പി.വി. ശാലിനി ക്ലാസെടുക്കും.
ആദ്യമായി വിശ്വാമൃത് പദ്ധതിയിൽ പഠനം പൂർത്തിയാക്കിയവർക്ക് ബ്രഹ്മചാരി ആദിദേവാമൃത ചൈതനൃ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. ഉച്ചയ്ക്ക് ശേഷം വി എൻഎഫിന്റെ പുതിയ സംസ്ഥാന ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും. സമാപന സമ്മേളനത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളുടെ സ്ഥാനാരോഹണവും നടക്കും.