എംസിഎ പാണ്ടിത്തിട്ട യൂണിറ്റ് വാർഷിക കർമപദ്ധതി ഉദ്ഘാടനം
1536683
Wednesday, March 26, 2025 6:44 AM IST
കൊട്ടാരക്കര:എംസിഎ കൊട്ടാരക്കര വൈദിക ജില്ലയിലെ പാണ്ടിത്തിട്ട യൂണിറ്റിന്റെ 2025- 26 വർഷത്തെ കർമപദ്ധതി ഉദ്ഘാടനം എംസിഎ അതിരൂപതാ പ്രസിഡന്റ് റെജിമോൻ വർഗീസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വൈദിക ജില്ലാ പ്രസിഡന്റ് ജോൺ വർഗീസ്, ജില്ലാ ജനറൽ സെക്രട്ടറി ജി.അജേഷ് , ജോയിൻ സെക്രട്ടറി ബ്രൈറ്റ് വർഗീസ്, യൂണിറ്റ് സെക്രട്ടറ ജിജോ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിനോട് അനുബന്ധിച്ച് നാമഹേതുക തിരുനാൾ ആഘോഷിക്കുന്ന പാണ്ടിത്തിട്ട ഇടവക വികാരിയും യൂണിറ്റിന്റെ ആത്മീയ ഉപദേഷ്ടാവുമായ ഫാ. ജോസഫ് പൂവതുംതറയിലിനെ ആദരിച്ചു.
എംസിഎ കൊട്ടാരക്കര ജില്ലാ സെക്രട്ടറി രാജുക്കുട്ടി, വൈസ് പ്രസിഡന്റ് വത്സമ്മ പാപ്പച്ചൻ, ജോയിന്റ് സെക്രട്ടറി ഷേർലി രാജു, എക്സിക്യൂട്ടീവ് അംഗങ്ങളായ ജോർജ് ഡാനിയേൽ, അനില ഐസക് എന്നിവർ പങ്കെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ ഇടവകയിലെ ഏറ്റവും മുതിർന്ന ഗൃഹനാഥനെ വിശുദ്ധ യൗസേപ്പ് പിതാവിന്റെ തിരുനാളിന്റെ ഭാഗമായി ആദരിച്ചു.