മെക്കാനിക്കല്‍ സ്റ്റോറിൽ മോഷണം : പ്രതി പിടിയില്‍
1536681
Wednesday, March 26, 2025 6:41 AM IST
തെന്മല : കല്ലട ഇറിഗേഷന്‍ പ്രൊജക്ട് തെന്മലയില് പ്രവര്‍ത്തിക്കുന്ന മെക്കാനിക്കൽ സെക്ഷൻ സ്റ്റോറിൽ അതിക്രമിച്ചു കടന്ന് വന്‍ കവര്‍ച്ച നടത്തിയ പ്രതി അറസ്റ്റില്‍. ചെങ്കോട്ട കുതിരവൻ കോളനിയിൽ ഇസക്കിരാജ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 25 ന്നായിരുന്നു മോഷണം നടന്നത്. ജീവനക്കാര്‍ ഇല്ലാത്ത തക്കം നോക്കി മെക്കാനിക്കല്‍ സ്റ്റോറില്‍ കടന്ന ഇസക്കി രാജ ഒന്നരലക്ഷത്തിലധികം രൂപ വിലവരുന്ന ഉപകരണങ്ങള്‍ മോഷ്ടിച്ചു കടത്തുകയായിരുന്നു. അടുത്ത ദിവസം സ്റ്റോറില്‍ എത്തിയ ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മോഷണ വിവരം മനസിലാക്കുന്നത്.
ഉടന്‍ തൊട്ടടുത്ത തെന്മല പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കേസെടുത്ത പോലീസ് സ്റ്റോറിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും മോഷണം നടത്തിയ ആളുടെ ദൃശ്യങ്ങള്‍ ശേഖരിച്ചുകൊണ്ടു അന്വേഷണം ആരംഭിക്കുകയുമായിരുന്നു. തമിഴ്നാനാട് സ്വദേശിയായ പ്രതി തെന്മല ഭാഗത്തായി എത്തിയെന്ന വിവരം മനസിലാക്കുകയും പിന്തുടര്ന്നു പിടികൂടുകയുമായിരുന്നു.