ദളിത് കോൺഗ്രസ് മാർച്ച് നടത്തി
1516704
Saturday, February 22, 2025 5:55 AM IST
കുണ്ടറ: ചിറ്റുമല ബ്ലോക്ക് ഓഫീസിലെ പട്ടികജാതി വികസന ഓഫീസിലേക്ക് ദളിത് കോൺഗ്രസ് മാർച്ച് നടത്തി. പട്ടികജാതി വിഭാഗക്കാരുടെ 500 കോടിയും പട്ടിക വർഗക്കാരുടെ 111 കോടിയും വെട്ടിക്കുറച്ച സർക്കാർ നിലപാടിൽ നിയമസഭയിൽ ഒരു അക്ഷരം പോലും മിണ്ടാതിരുന്ന കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വെഞ്ചേമ്പ് സുരേന്ദ്രൻ പറഞ്ഞു.
കേരള ചരിത്രത്തിൽ ആദ്യമായി പട്ടികജാതി വിഭാഗത്തിന് മന്ത്രി ഇല്ലാത്ത അവസ്ഥയാണ്. ദേവസ്വം വകുപ്പ് കെ. രാധാകൃഷ്ണനിൽ നിന്ന് എടുത്തു മാറ്റുന്നതിനാണ് അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നു ഒഴിവാക്കിയത്. പകരം വന്ന മന്ത്രിക്ക് ദേവസ്വം വകുപ്പ് നൽകിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബൈജു നീലകണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് രാജു. ഡി. പണിക്കർ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ സി.കെ. രവീന്ദ്രൻ, കുണ്ടറ സുബ്രഹ്മണ്യം, പട്ടത്താനം സുരേഷ്, ജില്ലാ ഭാരവാഹികളായ വി.എസ്. ആശാലത, എൻ. പത്മലോചനൻ, ജി. അനിൽ കുമാർ, സന്തോഷ് കുമാർ, കെ. തുളസീധരൻ, ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.