ബിഷപ് മത്യാസ് കാപ്പിൽ അനുസ്മരണം 24 ന്
1516678
Saturday, February 22, 2025 5:38 AM IST
പുനലൂർ: രൂപതയുടെ പ്രഥമ മെത്രാൻ ബിഷപ് മത്യാസ് കാപ്പിലിന്റെ പതിനെട്ടാം ചരമവാർഷിക അനുസ്മരണ ദിവ്യബലി പുനലൂർ രൂപത ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തന്റെ മുഖ്യ കാർമികത്വത്തിൽ 24 ന് രാവിലെ 11 .45 ന് പുനലൂർ സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും.
ഫാ. സാം ഷൈൻ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് രൂപത പിആർഒ റവ. ഡോ. ക്രിസ്റ്റി ജോസഫ് അറിയിച്ചു.